ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ ?

ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ ?

ചില പത്രവാര്‍ത്തകളിലുടെ

  • ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്ചാണ്ടി
  • രക്ഷാപ്രവര്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി
  • ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല
  • ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം
  • ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി
  • ദുരന്തം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍
  • ദുരന്തത്തില്‍ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു
  • ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം
  • ദുരിത്വശാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടന്‍
  • ദുരന്തം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം
  • ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മന്ചാണ്ടി
  • അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വന്‍
  • ദുരന്തത്തിന് പിന്നില്‍ അല്‍ഖാഇദ: ആര്‍.എസ്.എസ്‌
  • ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്
  • ഇതിനിടെ, ഖനിക്കുള്ളില്‍ കുടുങ്ങിയവര്‍ 100ാം ദിവസം സ്വയം തുരന്ന് പുറത്തെത്തി

Leave a Reply