വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു…

തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നു…

ഫ്ലൈറ്റ് നിരക്കുകളുടെ പരിധി നിശ്ചയിച്ചു…

മധ്യത്തിലുള്ള സീറ്റുകൾ ഒഴിച്ചിടേണ്ടതില്ല…

14 വയസ്സിന് മുകളില്‍ പ്രായമായവര്‍ അവരുടെ മൊബൈലില്‍ ആരോഗ്യ സേതു ആപ് ഡൌണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.

വ്യോമയാന മന്ത്രി മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ഏതെങ്കിലും കാരണവശാല്‍ ഒരു യാത്രക്കാരന് അവരുടെ ഫോണില്‍ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഇല്ലെങ്കിൽ, അവര്‍ക്ക് ഒരു ഫോമില്‍ സത്യവാങ്മൂലം നൽകി യാത്ര ചെയ്യാം. അത്തരമൊരു യാത്രക്കാരനെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടയില്ല.

ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിക്കുമ്പോൾ മൂന്നിലൊന്ന് വിമാനങ്ങൾ മാത്രമേ കർശനമായ മാനദണ്ഡത്തിൽ സർവീസ് നടത്തുകയുള്ളൂവെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

40 മിനിറ്റ് മുതൽ 210 മിനിറ്റ് വരെയുള്ള ഫ്ലൈറ്റുകളുടെ ദൈർഘ്യം അടിസ്ഥാനമാക്കി റൂട്ടുകളെ ഏഴ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആരോഗ്യ സേതു ആപ്പ് അതല്ലെങ്കിൽ സത്യവാങ്മൂലം വഴി യാത്രക്കാർ അവരുടെ ആരോഗ്യനില സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  കേന്ദ്രമന്ത്രി പറഞ്ഞു. ഫ്ലൈറ്റുകളിലെ മിഡിൽ സീറ്റുകൾ ഒഴിച്ചിടുന്നതുകൊണ്ട് സാമൂഹിക അകലം പാലിക്കാനുള്ള പരിധി നിറവേറ്റപ്പെടില്ലെന്നും അതുകൊണ്ട് മധ്യത്തിലുള്ള സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  

യാത്രാനിരക്കുകള്‍ 2000 രൂപയ്ക്കും 18600 രൂപയ്ക്കും ഇടയിലായി ദൂരം അനുസരിച്ച് നിശ്ചയിക്കും.

Here are the key points

👉 All the air travel routes have been divided into seven sections based on duration of flights ranging from 40 minutes to 210 minutes. “The first band, which would have its specific lower and upper limits of air fare, will consist of flights that are of less than 40 minutes duration. Second, third, fourth and fifth bands of upper limit would be of flights with duration of 40-60 minutes, 60-90 minutes, 90-120 minutes and 120-150 minutes,” Union Minister Hardeep Singh Puri said.

👉 Social distancing requirement not met even if middle seats in flights are kept vacant, so we will fill up middle seats, Puri said.

👉 Only one-third flights will be permitted to operate from metro to non-metro cities where weekly departures are more than 100.

👉 For all other cities, airlines are free to use 1/3rd capacity of approved summer schedule 2020.

👉 40 per cent of the seats in any flight will have to be sold at the mid-point of the lower and upper air fare limits prescribed for any route by the authorities.

👉 Fares will be regulated and will be in a fixed range with a minimum and a maximum fare already set for the route.

👉 In the case of Delhi, Mumbai the minimum fare would be Rs 3,500 for a journey between 90-120 minutes, maximum fare would be Rs 10,000. This is operative for 3 months – till one minute to midnight on 24th August.

👉 If a passenger does not have the Aarogya Setu app on her or his phone for some reason, she or he can give a self-declaration form. Such a passenger will not be stopped from boarding the flight.