കോവിഡിനേക്കാൾ വലിയ ദുരന്തത്തിന്‍റെ മുന്നറിയിപ്പ്…

കോവിഡിനേക്കാൾ വലിയ ദുരന്തത്തിന്‍റെ മുന്നറിയിപ്പ്

ഈ ദുരത്തിന്‍റെ ഉത്തരവാദികൾ നമ്മൾ ഓരോരുത്തരും ആണ്.

കൊറോണ വൈറസ് വ്യാപനം മൂലം 250 ഓളം മരണങ്ങൾ നേരിട്ട പശ്ചിമ ബംഗാളിൽ ഇപ്പോൾ ഉണ്ടായ ഉംപുൻ ചുഴലിക്കാറ്റ് മൂലം 72 പേർ മരിച്ചു.  വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപകമായി കേടുപാടുകൾ സംഭവിച്ചു, ബണ്ടുകൾ തകർന്നു, ഉപ്പുവെള്ളം കൃഷിസ്ഥലങ്ങളിൽ ഒലിച്ചിറങ്ങി, കൊടുങ്കാറ്റിനെത്തുടർന്ന് മൊബൈൽ ശൃംഖലയും വൈദ്യുതിയും പല സ്ഥലങ്ങളിലും വിച്ഛേദിക്കപ്പെട്ടു. കൊറോണയുടെ വ്യാപനം നിയന്ത്രിക്കാനുള്ള പശ്ചിമ ബംഗാളിന്റെ ശ്രമങ്ങളെ ഈ വിനാശം സങ്കീർണ്ണമാക്കുന്നു – കോവിഡ് ഏറ്റവും അധികം ബാധിച്ച  നോർത്ത് 24 പർഗാന പോലുള്ള പല ജില്ലകളിലും ഈ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കി.
 
ഇത് പശ്ചിമ ബംഗാന്‍റെ മാത്രം പ്രശ്നമല്ല. ഇത് അവരായിട്ട് സൃഷ്ടിച്ചതുമല്ല. ഈ ദുരത്തിന്‍റെ ഉത്തരവാദികൾ നമ്മൾ ഓരോരുത്തരും ആണ്. ബംഗാ 
 
ഈ സാഹചര്യത്തിൽ അടിയന്തിരവും അതോടൊപ്പം ദീർഘകാലത്തേക്കുമുള്ള നയപരമായ ഇടപെടൽ ആവശ്യമായി വരുന്നു.  ഹ്രസ്വകാല നടപടികളുടെ ഭാഗമായി സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം നൽകുന്നുണ്ട്.  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപയുടെ ഫണ്ട്  പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോൾ ഉണ്ടായ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നാശനഷ്ടം വെച്ചു നോക്കുമ്പോൾ ഇത് വളരെ കുറവാണ്.  കോവിഡിനെതിരെ പോരാടുന്നതിന് സംസ്ഥാനം ഇതിനകം തന്നെ 1,000 കോടി രൂപ ചെലവഴിച്ചു – പ്രാഥമിക എസ്റ്റിമേറ്റ്  200 കോടി രൂപ ആയിരുന്നു – പക്ഷേ സംസ്ഥാനത്തിന്റെ തകർന്ന സാമ്പത്തിക സ്ഥിതിയും വരുമാനവും വെച്ചു നോക്കുമ്പോൾ ഇപ്പോഴത്തെ സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് സ്വന്തമായി പണം കണ്ടെത്തുക അസാധ്യമാണ്.
 
ഇപ്പോഴുണ്ടായ ഈ ദുരന്തത്തിന്‍റെ ദീർഘകാല പ്രത്യാഘാതങ്ങളും നിർണായകമാണ്. ബംഗാൾ ഉൾക്കടലിലെ അസാധാരണമായി ചൂടുപിടിച്ച വെള്ളത്തിൽ നിന്നാണ് ചുഴലിക്കാറ്റ് പിറന്നത്. ഇത് ആഗോളതാപനം മൂലം കാരണമായേക്കാവുന്ന ദൂരവ്യാപകമായ നാശത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച നിശ്ചലാവസ്ഥയ്ക്ക്  ശേഷം സമ്പദ്‌വ്യവസ്ഥ വേഗത്തിൽ പുനരാരംഭിക്കാനും ശക്തിപ്പെടുത്താനും വേണ്ടി ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അവരുടെ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങൾ ത്യജിക്കുന്നു എന്നാണ് കാണുന്നത്. ഇത് സ്ഥിതി കൂടുതൽ വഷളാക്കാൻ ഇടയാക്കും.
 
സമ്പദ്‌വ്യവസ്ഥയുടെ ഉന്നതിക്കുവേണ്ടി പരിസ്ഥിതി കണക്കാതെയുളള വിവിധ നടപടികൾ മൂലം ഭാവിയിൽ കാലാവസ്ഥാ വ്യതിയാതം, ജൈവവൈവിധ്യ നഷ്ടം, പകർച്ചവ്യാധികൾ എന്നിവയിലേയ്ക്ക് ലോകത്തെ നയിക്കുമെന്ന് ലോക സാമ്പത്തിക ഫോറം ഈ ആഴ്ച തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ എന്ന പോലെ നമ്മുടെ രാജ്യത്തും ഇത്തരത്തിലുള്ള നടപടികൾ എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന് സർക്കാർ കുത്തക അവസാനിപ്പിച്ചു കൊണ്ട് കൽക്കരി ഖനന വ്യവസായത്തെ ഉദാരവൽക്കരിച്ച ഭാരത സർക്കാരിന്‍റെ നടപടി മൂലം ഭാവിയിൽ സ്വകാര്യ കമ്പനികൾ നടത്തിയേക്കാവുന്ന അനിയന്ത്രിത ഖനനം പരിസ്ഥിതിക്ക് ആഖാതം സൃഷ്ടിക്കുമോ എന്ന് വ്യക്തമായ പഠനം നടത്തേണ്ടിവരും.
 
കോവിഡ് 19 മൂലം തകർന്ന സമ്പദ്‌വ്യവസ്ഥയെ ധൃതഗതിയിൽ പുനരുദ്ധരിക്കാനായി കൊണ്ടുവരുന്ന സാമ്പത്തിക – വ്യാവസായിക പരിഷ്കാരങ്ങൾ ഭൂമിയുടെ നിലനില്പിനായുള്ള പരിസ്ഥിതി സംരക്ഷണവും, മനുഷ്യകുലത്തിന്‍റെ ഭാവി ജീവിതത്തിൽ അത് ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങളും കൂടി കണക്കിലെടുത്തു കൊണ്ടാകണം. നിരന്തരം വന്നു കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റുകൾ നാം ശ്രദ്ധിക്കേണ്ട ഒരു മുന്നറിയിപ്പാണ്. അത് നൽകുന്ന സൂചന ആഗോളതാപനം കോവിഡ് 19 എന്ന മഹാമാരിയേക്കാള്‍ മനുഷ്യ കുലത്തിന്‍റെ നിലനിൽപ്പിന് ഭീഷണിയാണ്.
Scroll to Top