ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റുന്നു…


ജർമ്മൻ പാദരക്ഷാ ബ്രാൻഡായ വോൺ വെൽക്സ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റുന്നു…

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ലോക പ്രശസ്ത പാദരക്ഷാ ബ്രാൻഡായ വോൺ വെൽക്‌സിന്റെ ഉടമകളായ കാസ എവർസ് ജിഎം‌ബിഎച്ച് അതിന്റെ മുഴുവൻ ഉൽ‌പാദനവും ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചു കഴിഞ്ഞതായി ഒരു വാർത്താ കുറിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.. വിദേശ കമ്പനികളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ഭാരത സർക്കാരിന്റെ സമീപകാല പദ്ധതികൾക്ക് അങ്ങനെ തുടക്കം കുറിക്കുന്നു.

ഭാരതത്തിലെ ഐട്രിക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഉത്തർപ്രദേശിലെ ആഗ്രയിൽ ആണ് ഇപ്പോൾ ഉല്ലാദനം ആരംഭിക്കുക.

കാൽ, കാൽമുട്ട്, നടുവേദന എന്നിവ ഒഴിവാക്കുകയും, സന്ധികളെയും പേശികളെയും ബാഹ്യമായ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതും ഉപയോഗിക്കുന്നവരുടെ ആരോഗ്യകരമായ ചലനത്തിന് യോജിച്ചതുമായ പാദരക്ഷകളുടെ ആദ്യത്തെ ഉല്പാദകരാണ് വോൺ വെൽക്സ്.

80 ലധികം രാജ്യങ്ങളിൽ വിൽക്കുന്ന ഈ ബ്രാൻഡിന് ലോകമെമ്പാടുമായി 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. 2019 ൽ ഭാരതത്തിൽ വില്പന ആരംഭിച്ച കമ്പനിയുടെ പാദരക്ഷകൾ 500 മികച്ച റീട്ടെയിൽ ലൊക്കേഷനുകളിലും ഓൺലൈനിലും ലഭ്യമാണ്.

നിരവധി പേർക്ക് തൊഴിൽ നൽകുന്ന കാസ എവർസ് ജിഎംബിഎച്ചിൽ നിന്നുള്ള നിക്ഷേപം ചൈനയിൽ നിന്നും ഭാരതത്തിലേക്ക്, പ്രത്യേകിച്ച് ഉത്തർപ്രദേശിലേക്ക് വരുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് സംസ്ഥാന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) മന്ത്രി ശ്രീ ഉദയ് ബഹാൻ സിംഗ് അറിയിച്ചു.

പതിനായിരത്തിലധികം നേരിട്ടും പരോക്ഷവുമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് ഐട്രിക് ഇൻഡസ്ട്രീസ് ഡയറക്ടറും സിഇഒയുമായ ശ്രീ ആശിഷ് ജെയിൻ അറിയിച്ചു.

Trending Today
ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റുന്നു…
1918 ലെ മാരകമായ ഇൻഫ്ലുവൻസ പാൻഡെമിക്
Jayatu Jayatu Bharatam
How to get online e-pass

Scroll to Top