അടുക്കള രഹസ്യം…
ഒരു കുടുംബത്തിൽ അടുക്കള എന്നത് പാചകം ചെയ്യാനുള്ള ഒരു മുറി മാത്രമല്ല, ഇത് വീടിന്റെ യഥാർത്ഥ ഹൃദയമാണ്.
ഏത് തരത്തിലുള്ള ഭക്ഷണവും തയ്യാറാക്കാൻ ആവശ്യമായ ഉപകരണങ്ങളും പാചക സാമഗ്രികളും ഭക്ഷ്യയോഗ്യമായ ഉപഭോഗ വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്ന ഇടമായ അടുക്കള വളരെ പ്രധാനമാണ്. മാത്രമല്ല, ഇത് കടുംബത്തിന്റെ ഒത്തു ചേർന്നുള്ള പ്രവർത്തനത്തിനും ആശയവിനിമയത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നുമാണ്. അടുക്കള ഇല്ലെങ്കിൽ, ഒരു ദിശയില്ലാതെ വീട് ശൂന്യവും കുടുംബത്തിൽ ആശയക്കുഴപ്പവും അനുഭവപ്പെടും.
പക്ഷേ, ഇന്ന് നമ്മുടെ വീടുകളിൽ അടുക്കള പൂർണ്ണതോതിൽ നിത്യവും ഉപയോഗിപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ നന്ന്. ഇല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ?
പ്രായോഗിക തലത്തിൽ ചിന്തിക്കുമ്പോൾ മറ്റ് ചില പ്രദേശങ്ങളിലെ സമാന അനുഭവങ്ങൾ ഒന്ന് പരിശോധിക്കുന്നതു വഴി കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കും. അതിനായി, അമേരിക്കയിൽ എന്താണ് സംഭവിച്ചത് എന്നത് ഒന്നു പരിശോധിക്കാം. ഇത് അമേരിക്കൻ ജനതയെ അവഹേളിക്കാനല്ല, ലഭ്യമായ ചില സ്ഥിതി വിവരക്കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം.
പല കാരണങ്ങൾ കൊണ്ടും വ്യാപകമായി വീട്ടിൽ പാചകം നിർത്തിയപ്പോൾ 1980 കളിലെ പ്രശസ്ത അമേരിക്കൻ സോഷ്യോളജിസ്റ്റുകൾ അമേരിക്കൻ ജനതയ്ക്ക് അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
പക്ഷേ അടുക്കള ക്രമേണ കോർപ്പറേറ്റുകൾക്ക് കൈമാറി. അതുപോലെ, നേരത്തെ വീട്ടിലെ പ്രായമായവർ ചെറിയ കുട്ടികളെ പരിചരിച്ചിരുന്നെങ്കിൽ ഇപ്പോൾ അവരെ ഡേകെയർ സെന്ററുകളിലേക്കാണ് വിടുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും അതിന്റെ പ്രസക്തിയും ക്രമേണ നശിച്ചു.
പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്ന ശീലം, വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയതുപോലെ അമേരിക്കൻ കുടുംബങ്ങളുടെ വംശനാശത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു.
പ്രധാനമായും ചൂണ്ടിക്കാണിച്ച വിഷയങ്ങൾ ഇതായിരുന്നു:
*സ്‌നേഹത്തോടെ പാചകം ചെയ്യുക എന്നതിനർത്ഥം കുടുംബത്തിലെ എല്ലാ അംഗങ്ങളേയും അടുപ്പവും വാത്സല്യവും കൊണ്ട് ബന്ധിപ്പിക്കുക എന്നതാണ്.*
*പാചകം എന്നത് വെറും പാചക കല മാത്രമല്ല. അത് കുടുംബബന്ധത്തിന്റെ സംസ്കാരമാണ് എന്നതാണ് കേന്ദ്രബിന്ദുവായ വസ്തുത.*
*അടുക്കള ഇല്ലാതെ വീട്ടിൽ കിടപ്പുമുറികൾ മാത്രമാണുള്ളതെങ്കിൽ അത് ഒരു കുടുംബമല്ല. അതൊരു ഹോസ്റ്റലാണ്.*
പക്ഷേ ഇതിനൊന്നും കാതു കൊടുക്കാതെ അടുക്കള അടച്ചിട്ട് കിടപ്പുമുറി മാത്രം മതിയെന്ന് കരുതിയിരുന്ന അമേരിക്കൻ കുടുംബങ്ങളുടെ സ്ഥിതി ഒന്ന് പരിശോധിക്കാം.
1971-ൽ, യു.എസിലെ ഏതാണ്ട് 70% കുടുംബങ്ങളും ഭാര്യയും ഭർത്താവും കുട്ടികളുമായി ഒരുമിച്ചു ജീവിച്ചിരുന്നു.
2020 ആകുമ്പോഴേക്കും ഇത് 24% ആയി കുറഞ്ഞു.
ഒരുമിച്ച് താമസിച്ചിരുന്ന കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങൾ ഇപ്പോൾ വൃദ്ധസദനങ്ങളിലാണ് കഴിയുന്നത്.
അവിടെ ഒറ്റ-രക്ഷാകർതൃ (Single parent) കുടുംബങ്ങളിൽ 18% സ്ത്രീകളാണ്.
അവിവാഹിതരായ കുടുംബങ്ങളിൽ 12% പുരുഷന്മാരാണ്.
അമേരിക്കയിലെ 28% വീടുകളും അവിവാഹിതരായ അച്ഛന്റെയും അമ്മമാരുടെയും ഉടമസ്ഥതയിലുള്ളതാണ്.
അമേരിക്കയിലെ 16% കുടുംബങ്ങളും അവിവാഹിതരായ ആൺ-പെൺ തത്സമയ (Living together) ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണ്. ഇന്ന് അമേരിക്കയിൽ ജനിക്കുന്ന കുട്ടികളിൽ 35% പേരും അവിവാഹിതരായ സ്ത്രീകൾക്ക് ഇത്തരത്തിലുള്ള ബന്ധത്തിൽ നിന്ന് ജനിച്ചവരാണ്.
അവരിൽ പകുതിയും ഒരു രക്ഷിതാവിനൊപ്പം (Single parent) സ്‌കൂളിൽ പോകുന്ന പെൺകുട്ടികളാണ്.
അമേരിക്കയിലെ ആദ്യ വിവാഹങ്ങളിൽ (First marriage) ഏകദേശം 45% വിവാഹമോചനത്തിൽ അവസാനിക്കുന്നു.
74% രണ്ടാം വിവാഹങ്ങളും വളരെ പ്രശ്‌നകരമാണ്.
ഇന്നത്തെ കാലത്ത്, അടുക്കള ഉപയോഗപ്പെടുത്തുന്നില്ല, കിടപ്പുമുറികൾ മാത്രമാണ് ഉപയോഗിക്കുന്നത്. അടുക്കള ഉപയോഗിക്കാത്ത വീട് വീടല്ല.
വിവാഹമെന്നത് ഒരു സാർവത്രിക സ്ഥാപനമാണ്. വിവാഹം എന്ന സ്ഥാപനത്തിന്റെ തകർച്ചയുടെ ഒരു സാധാരണ ഉദാഹരണമാണ് അമേരിക്ക.
കുടുംബങ്ങൾ തകരുമ്പോൾ മാനസികവും ശാരീരികവുമായ ആരോഗ്യം ക്രമേണ വഷളാകുന്നു.
പുറത്തുനിന്ന് ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനും അനാവശ്യമായ ചെലവുകൾ വർദ്ധിക്കാനും കൂടാതെ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നു.
അതുകൊണ്ട് അടുക്കളയിൽ പാചകം ചെയ്യുന്നത് കുടുംബത്തിന്റെ ക്ഷേമത്തിന് മാത്രമല്ല പ്രയോജനകരമാകുന്നത്. ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരുപോലെ അത്യാവശ്യവുമാണ്.
അതുകൊണ്ടാണ് വീട്ടിലെ മുതിർന്നവർ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ഒഴിവാക്കാനും ഉപദേശിച്ചത്. എന്നാൽ ഇന്ന് അത് എത്ര പേർ പാലിക്കുന്നു എന്നതാണ് ചിന്താവിഷയം.
Swiggy, Zomato, Uber eats എന്നിവയിൽ നിന്ന് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതും കഴിക്കുന്നതും ഉയർന്ന വിദ്യാഭ്യാസമുള്ള, ഇടത്തരം ആളുകൾക്കിടയിൽ ഇപ്പോൾ ഫാഷനായി മാറിയിരിക്കുന്നു.
ഈ ശീലം ഒരു ദീർഘകാല ദുരന്തമായിരിക്കും സമ്മാനിക്കുക. ഇന്നത്തെ കാലത്ത്, ഈ ഓൺലൈൻ കമ്പനികളാണ് നമ്മൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത്…
അതുകൊണ്ട് വീട്ടിൽ പാചകം ചെയ്യുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, അതുവഴി കുടുംബമായി ഒരുമിച്ച് സന്തോഷമായി, ആരോഗ്യത്തോടെ ജീവിക്കുക. ഭക്ഷണത്തിനുപുറമെ, അതിൽ സ്നേഹവും വാത്സല്യവും പരസ്പര ബന്ധവും ദൃഢമായി ഉൾപ്പെട്ടിരിക്കുന്നു.
SJR Kumar
Credits: Inputs from Various Sources