പുതിയ അദ്ധ്യയന വർഷം ഇന്ന് ആരംഭിക്കുന്നു..

പുതിയ പഠന വർഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശംസകൾ…

വ്യത്യസ്ത രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന് കേരളത്തിൽ ഇന്ന് തുടക്കമാകുന്നു…

പുതിയ രീതികളുമായി പഠന വർഷത്തിന് ഇന്ന് തുടക്കമാകുന്നു. കോവിഡ് വ്യാപനം തുടരുന്നതിനാൽ കുട്ടികൾ സ്കൂളിലും കോളജിലും പോകേണ്ടതില്ല. പകരം സ്കൂൾ പാഠങ്ങൾ ടിവി ചാനലിലൂടെയും കോളജ് ക്ലാസുകൾ ഓൺലൈനിലൂടെയുമാണ് വിദ്യാർഥികളിലേക്കെത്തുക.

മലയാളം, ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് ഒന്നിച്ച് വിക്ടേഴ്സ് ചാനലിലൂടെ അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ടിവിയോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി ക്ലാസുകള്‍ നല്‍കാനുള്ള സംവിധാനം സർക്കാർ നടപ്പാക്കുന്നുണ്ട്

ഇന്നത്തെ ടൈംടേബിൾ

പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലിഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിതശാസ്ത്രം, 10ന് കെമിസ്ട്രി.

പത്താം ക്ലാസ്: 11ന് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12ന് ജീവശാസ്ത്രം.

ഒന്നാം ക്ലാസ്‌: 10.30ന് പൊതുവിഷയം.

രണ്ടാം ക്ലാസ്: 12.30ന് പൊതുവിഷയം.

മൂന്നാം ക്ലാസ്: 1ന് മലയാളം

നാലാം ക്ലാസ്: 1.30ന് ഇംഗ്ലിഷ്

അ‍ഞ്ച്, ആറ്, ഏഴ് ക്ലാസ്: മലയാളം – ഉച്ചയ്ക്ക് യഥാക്രമം 2, 2.30, 3

എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഗണിതശാസ്ത്രം. 4ന് രസതന്ത്രം.

ഒമ്പതാം ക്ലാസ്: 4.30ന് ഇംഗ്ലിഷ്, 5ന് ഗണിതശാസ്ത്രം.

പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.

കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411,
ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639,
കേരള വിഷനില്‍ 42,
ഡിജി മീഡിയയില്‍ 149,
സിറ്റി ചാനലില്‍ 116
എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വിഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടിവിയിലും 642ാം നമ്പറില്‍ ചാനല്‍ ലഭിക്കും.