2019-ലെ ആഗസ്റ്റ് 7 വീണ്ടും 2020-ലും ആവർത്തിക്കപ്പെടുന്നു

2019-ലെ ആഗസ്റ്റ് 7 വീണ്ടും 2020-ലും ആവർത്തിക്കപ്പെടുന്നു…
മൂന്നാറിനു സമീപം രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്ത് മണ്ണിടിച്ചിലിൽ തോട്ടം തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന രണ്ട് ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വലിയ ഒരു അപകടം സംഭവിച്ചിരിക്കുന്നു.

റവന്യൂ മന്ത്രി ശ്രീ ചന്ദ്രശേഖരൻ

പെട്ടന്ന് എത്തിച്ചരാൻ സാധിക്കാത്ത സ്ഥലമായതു കൊണ്ട് രക്ഷാപ്രവർത്തനത്തിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
മൂന്നാറിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. പക്ഷേ വഴിയിലുള്ള പെരിയവര താൽക്കാലികപാലം ഒലിച്ചുപോയതോടെ, ഫോറസ്റ്റ് ചുറ്റിയുള്ള വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

താൽക്കാലികമായി ഇവി‍ടെ ഒരു അപ്രോച്ച് റോഡ് കെട്ടിപ്പൊക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി അവിടെ വൈദ്യുതിയുണ്ടായിരുന്നില്ല, മൊബൈൽ ഫോൺ ടവറുകൾ കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് അവിടെ എത്തിയത്. ഇതും തകർന്നതായാണ് വിവരം. ലാൻഡ് ലൈനുകളും പ്രവ‍ർത്തിക്കുന്നില്ല.

താൽക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്. വനംവകുപ്പിന്‍റെയും തദ്ദേശവാസികളുടെയും നേതൃത്വത്തിലാണ് ഇവിടെ ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്.