
യുപി സർക്കാർ തങ്ങളുടെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ശക്തമായി ഇടപെടുന്നു…
സ്വന്തമായി വീട്ടിലെത്താൻ കഴിഞ്ഞ ഉത്തർപ്രദേശിലെ തൊഴിലാളികൾ സംസ്ഥാനത്തിന് വളരെയധികം ഗുണം ചെയ്തു. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നതിനുശേഷം നൂറുകണക്കിന് കുടിയേറ്റക്കാർ മടങ്ങിയെത്തിയത് കാരണം ആദ്യമായി ഗോതമ്പിന്റെയും കരിമ്പിന്റെയും വിളവെടുപ്പ് സമയത്ത് സംസ്ഥാനത്തിന് തൊഴിൽ പ്രതിസന്ധി നേരിടേണ്ടിവന്നില്ല. വർഷങ്ങൾക്ക് ശേഷം 80 ശതമാനത്തിലധികം ഗോതമ്പ് വിളയും കരിമ്പിന്റെ മുഴുവൻ വിളയും വർദ്ധിച്ച തൊഴിലാളി സാന്നിധ്യം കൊണ്ട് വളരെ വേഗം വിളവെടുക്കാൻ സാധിച്ചു. അന്യ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ കാരണം വളരെയധികം ബുദ്ധിമുട്ടിയിരുന്ന തൊഴിലാളികൾക്കും ഇത് വലിയ അനുഗ്രഹമായി. ഡൽഹിയിൽ നിന്നും പലായനം ചെയ്തവരെ 1000 ത്തോളം ബസുകൾ അയച്ച് നാട്ടിലെത്തിച്ചതു പോലെ ബസുകൾ അയച്ച് ഇനിയും മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് യുപി സർക്കാർ.