ജന്മം നൽകി, വളർത്തി വലുതാക്കിയ അമ്മമാരെ സ്വന്ത്വം ജീവൻ പോലും നൽകി സംരക്ഷിക്കേണ്ട കടമ ഓരോ മക്കൾക്കുമുണ്ട്. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ സ്വന്ത്വം അമ്മയെ അവരുടെ പൂർണ്ണ സമ്മതത്തോടും ആഗ്രഹത്തോടും കൂടിയല്ലാതെ വൃദ്ധാശ്രമത്തിൽ താമസിപ്പിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുന്ന ഈ നിമിഷം തന്നെ അവരെ സ്വന്തം വീട്ടിലേക്ക് മടക്കിക്കൊണ്ടു വരൂ… അതിന് മറ്റുള്ളവരുടെ സഹായം ആവശ്യമെങ്കിൽ അതും തേടണം. കാരണം ഇത് സമൂഹത്തിന്റെ കൂടി കടമയാണ്.
ഗർഭം ധരിച്ചതുമുതൽ ഈ ലോകത്ത് സ്വയം ജീവിക്കാൻ പ്രാപ്തനാകുന്നതുവരെ എല്ലാ വേദനകളും സഹിച്ച്, പലതും ത്യജിച്ച്, ദുഷ്ടശക്തികളോടു പോരാടി, സ്വന്തം മക്കളുടെ ആയുസ്സിനും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന നമ്മുടെ ഓരോ അമ്മമാരുമാണ് യഥാർത്തിൽ പ്രത്യക്ഷത്തിലുള്ള ദുർഗ്ഗമാർ … ഈ ദുർഗ്ഗാ പൂജാ വേളയിൽ ആദ്യം തെളിക്കുന്ന തിരി അവർക്കു വേണ്ടിയാകട്ടെ… അവരുടെ രക്ഷയ്ക്കു വേണ്ടിയാകട്ടെ… അവരുടെ സന്തോഷത്തിനു വേണ്ടിയാകട്ടെ…