എന്തുകൊണ്ടാണ് വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണം പൊതുവെ രുചിയില്ലാത്തത് ആയിരിക്കുന്നത്?
വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണം രുചിയില്ല എന്നത് എന്നെയും ചിന്തിപ്പിച്ച കാര്യമാണ്. അതുകൊണ്ട് ഇതിനുള്ള ഉത്തരം എഴുതണമെന്നു തോന്നി. ഇതിനു പ്രധാനമായും പറയുന്ന കുറച്ചു കാരണങ്ങൾ —
മുപ്പതിനായിരം അടി ഉയരത്തിൽ രുചിയും മണവും അറിയാനുള്ള നമ്മുടെ കഴിവ് കുറയുന്നു. ഫ്ലൈറ്റിനകത്തുണ്ടാകുന്ന ഒരുപാട് ഘടകങ്ങളും നമ്മുടെ രുചിയെ ബാധിക്കുന്നു. ഈർപ്പം കുറയുന്നത് ,കുറഞ്ഞ വായുമർദ്ദം, ചുറ്റുമുള്ള ശബ്ദം തുടങ്ങിയവയൊക്കെ നമ്മുടെ രുചിയെ സ്വാധീനിക്കുന്നു.
dryness and low pressure ( കുറഞ്ഞ ഈർപ്പം കുറഞ്ഞ വായുമർദ്ദം).
മുപ്പതിനായിരം അടി ഉയരത്തിൽ ഈർപ്പം12% ത്തിൽ കുറവാണ്. കുറഞ്ഞ വായു മർദ്ദവും കുറഞ്ഞ ഈർപ്പവും നമ്മുടെ രുചി മുകുളങ്ങളുടെ സംവേദനക്ഷമത കുറയ്ക്കുന്നു. രുചികളിൽ ഉപ്പിനെയും മധുരത്തെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്, പുളിയും കയ്‌പും വല്യ കുഴപ്പമില്ലാതെ നാവിൽ തന്നെ ഉണ്ടാകും.
വൻതോതിൽ നിർമ്മിക്കുന്ന ഭക്ഷണം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വൻതോതിൽ നൂറുകണക്കിനാളുകൾക്ക് ഭക്ഷണ മുണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. അത് പാക്ക് ചെയ്തു ഫ്രീസ് ചെയ്ത് പിന്നെ വീണ്ടും ചൂടാക്കി കഴിക്കുമ്പോഴേക്കും രൂചിയിൽ മാറ്റം ഉണ്ടാകുന്നു.
പ്ലാസ്റ്റിക് കട്ലെറിസ് ഉപയോഗിച്ചു കഴിക്കാനുള്ള സോഫ്റ്റ്നസ് ഫുഡിന് ഉണ്ടായിരിക്കണം .
സമയം . നമ്മുടെ ബ്രെയിൻ തെറ്റായ ടൈംസോണിൽ ആയിരിക്കും .യാത്ര സമയം അഹാരം കഴിക്കുന്ന സമയവും രുചിയെ ബാധിക്കുന്നു.
ഇതിന് ഒരു ടിപ് ആയി ചെയ്യാൻ നിർദേശിക്കുന്നത്
നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ഭക്ഷണ ഓപ്ഷനുകളിലൊന്ന് കറിയാണെങ്കിൽ, അത് തിരഞ്ഞെടുക്കുക. കറികളുടെ തീവ്രമായ savouriness(അല്ലെങ്കിൽ ഉമാമി) രുചി നിലനിർത്താൻ സഹായിക്കുന്നു .
(Umami ,from japanes __savoriness is one of the five basic taste(together with sweetness, sourness, bitterness, and saltiness).t has been described as savory and is characteristic of broths and cooked meats.)